കൂടത്തായി കേസ് പ്രതി ജോളി ബിരുദ പരീക്ഷ എഴുതുന്നു; കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ബിഎ ബിരുദ പരീക്ഷ എഴുതുന്നു. കോഴിക്കോട് സബ് ജയിലിൽ വിചാരണ തടവിൽ കഴിയുന്ന ജോളിയെ പരീക്ഷ എഴുതുന്നതിനായി പ്രത്യേക സുരക്ഷയിൽ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) ബി.എ ഹിസ്റ്ററി കോഴ്സിന്റെ രണ്ടാം വർഷ വിദ്യാർഥിനിയായ ജോളി ഇതുവരെ എട്ട് പേപ്പറുകളിൽ ആറെണ്ണം പൂർത്തിയാക്കി. പരീക്ഷകൾ അവസാനിക്കുന്നതുവരെ കണ്ണൂർ വനിതാ ജയിലിൽ തുടർന്ന ശേഷം വീണ്ടും കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റും.
പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്ന ജോളി, ജയിലിൽ കഴിയുന്നതിനിടെയാണ് ബിരുദ പഠനം ആരംഭിച്ചത്. 2002 മുതൽ 2016 വരെ കുടുംബാംഗങ്ങളായ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി വിചാരണ നേരിടുന്നത്.
അതേസമയം, ജയിലുകളിലെ തടവുകാർക്ക് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്താൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് വിവിധ സർവകലാശാലകളുടെ പരീക്ഷകൾ ജയിലുകളിൽ നടത്തിവരുന്നത്. നിലവിൽ നിരവധി തടവുകാർ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പഠന കോഴ്സുകളിലും പങ്കെടുക്കുന്നുണ്ട്.
What's Your Reaction?



