തിരുവനന്തപുരത്ത് 9ാം ക്ലാസുകാരനെ കുത്തിയ സംഭവം; പ്ലസ് വൺ വിദ്യാർത്ഥിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം

തിരുവനന്തപുരം: സ്കൂൾ ബസിനുള്ളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് രാവിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതിനു ശേഷമാണ് സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റിയത്.
പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഒൻപതാം ക്ലാസുകാരനെ കുത്തുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി മൊഴി നൽകിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ്സിൽ വച്ചാണ് പ്ലസ് വൺ വിദ്യാർത്ഥി ഒൻപതാംക്ലാസ്സുകാരനെ കുത്തിയത്.
നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മുഖത്തും കഴുത്തിന് പിന്നിലും പരിക്കേറ്റു. നെട്ടയത്തെ സ്വകാര‍്യ സ്കൂൾ ബസിൽ വച്ചായിരുന്നു സംഭവം.
What's Your Reaction?






