കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസിന്റെ നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല നടന്‍മാരെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്നും എക്സൈസ് അറിയിച്ചു.
അതേസമയം കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മാത്രമല്ല താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. താൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താനെന്നുമാണ് ശ്രീനാഥ് ഭാസി മൊഴി നൽകിയത്.