ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

2001 ൽ അദ്ദേഹത്തിന് ദ്രോണാചാര്യ അവാർഡ് ലഭിച്ചു

Apr 30, 2025 - 12:13
Apr 30, 2025 - 12:14
 0  12
ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു
കോട്ടയം: ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85) അന്തരിച്ചു.  ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോട്ടയം ഉഴവൂരിൽ ഇന്നു രാവിലെയായിരുന്നു മരണം. 
 
റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ് . 1993 മുതൽ 2012 വരെ 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു. 2001 ൽ അദ്ദേഹത്തിന് ദ്രോണാചാര്യ അവാർഡ് ലഭിച്ചു. 
 
കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി. അദ്ദേഹം ജോലി ചെയ്തിരുന്ന അതേ കോളേജിലെ സസ്യശാസ്ത്ര പ്രൊഫസറായ ജോസമ്മ സണ്ണിയെയാണ് വിവാഹം കഴിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow