ക്രിക്കറ്റ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണു; ബംഗ്ലദേശ് പരിശീലകൻ മഹ്ബൂബ് അലി സാക്കി അന്തരിച്ചു
സിൽഹെറ്റിൽ മത്സരത്തിനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു ദാരുണമായ സംഭവം
ധാക്ക ബംഗ്ലദേശ് പ്രീമിയർ ലീഗിലെ (BPL) ധാക്ക ക്യാപിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ മഹ്ബൂബ് അലി സാക്കി ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. സിൽഹെറ്റിൽ മത്സരത്തിനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു ദാരുണമായ സംഭവം.
രാജ്ഷാഹി വാരിയേഴ്സിനെതിരായ മത്സരത്തിന് മുന്നോടിയായി ടീമിനെ പരിശീലിപ്പിക്കുന്നതിനിടെയാണ് സാക്കി കുഴഞ്ഞുവീണത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം സി.പി.ആർ നൽകുകയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ധാക്ക ക്യാപിറ്റൽസ്, രാജ്ഷാഹി വാരിയേഴ്സ് ടീമുകളിലെ താരങ്ങൾ മത്സരത്തിനിടെ ഒരു മിനിറ്റ് മൗനം ആചരിച്ചു. ബംഗ്ലദേശ് സൂപ്പർ താരം ഷാക്കിബുൾ ഹസൻ ഇൻസ്റ്റഗ്രാമിലൂടെ തന്റെ പ്രിയപ്പെട്ട പരിശീലകനെ അനുസ്മരിച്ചു. "തനിക്ക് ഏറെ പ്രിയപ്പെട്ട ജോലി ക്രിക്കറ്റ് ഗ്രൗണ്ടിൽ ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കരിയറിന്റെ തുടക്കം മുതൽ അദ്ദേഹത്തെ അറിയാമായിരുന്നു," ഷാക്കിബ് കുറിച്ചു.
What's Your Reaction?

