മുംബൈ: മുംബൈ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനു വേണ്ടിയാണ് ക‍്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് രഹാനെ വ‍്യക്തമാക്കി.
ക്യാപ്റ്റനെന്ന നിലയില്‍ മുംബൈക്കായി കിരീടങ്ങള്‍ നേടാനായതില്‍ അഭിമാനമുണ്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് നന്ദിയെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു. കളിക്കാരനെന്ന നിലയില്‍ മുംബൈക്കായി വീണ്ടും കളിക്കുകയും കിരീടങ്ങള്‍ സ്വന്തമാക്കുയും ചെയ്യാന്‍ തുടര്‍ന്നും ടീമിനൊപ്പമുണ്ടാകുമെന്നും രഹാനെ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
അടുത്ത ആഭ‍്യന്തര സീസൺ ആരഭിക്കുന്നതിനു മുൻപേ ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നു പടിയിറങ്ങുകയാണ്. അടുത്ത നായകനെ വളര്‍ത്തിക്കൊണ്ടുവരാനും ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.