വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി. ചൈനയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനം തടയണമെങ്കിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വീണ്ടും ശക്തിപ്പെടുത്തണമെന്ന് നിക്കി ഹേലി മുന്നറിയിപ്പ് നൽകി.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള തീരുവ യുദ്ധം ഫലം കാണില്ല. മാത്രമല്ല ഇന്ത്യ-യുഎസ് ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും നിക്കി ഹേലി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ന്യൂസ്‌വീക്ക് ലേഖനത്തിലാണ് ഹേലി ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയെ പോലെ ഇന്ത്യയെ ഒരു ശത്രുവാണെന്ന് കരുതരുതെന്നും ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ച ലോകത്തിലെ രണ്ട് വലിയ രാജ്യങ്ങള്‍ തമ്മിലുള്ള വിള്ളലിന് കാരണമാകില്ലെന്നും നിക്കി പറഞ്ഞു.