തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കില്ലെന്ന് ചെയർമാൻ കെ.എസ്. മണി. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടിയാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നാണ് ചെയർമാൻ പറയുന്നത്.
മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിന്‍റെ വില വർധന 2026 ജനുവരിയോടെ നടപ്പാക്കുന്നതിനുള്ള സാഹചര‍്യം ഒരുക്കാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല പാലിന്‍റെ വില വർധിപ്പിക്കേണ്ടെന്ന നിലപാട് മിൽമയ്ക്കില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.
വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനമെന്നും കെ എസ് മണി വ്യക്തമാക്കി.എറണാകുളം മേഖല ഒഴിച്ച് മറ്റ് രണ്ട് മേഖലകളിലും ഇപ്പോള്‍ വില വര്‍ധന വേണ്ട എന്നാണ് സമിതി സ്വീകരിച്ച നിലപാട്. പാൽ വില ഒരിക്കലും കൂട്ടണ്ട എന്ന നിലപാട് ഇല്ല. ഉചിതമായ സമയത്ത് അതിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.