ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി സഭ തെരഞ്ഞെടുത്തു; പിന്തുണ 99 വോട്ടുകള്‍

Jun 2, 2026 - 10:57
Jun 2, 2026 - 10:57
 0
ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി സഭ തെരഞ്ഞെടുത്തു; പിന്തുണ 99 വോട്ടുകള്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു.

 നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 99 വോട്ടുകളുടെ പിന്തുണയാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്.

സിപിഐ സ്ഥാനാര്‍ഥിയായ മുഹമ്മദ് മൊഹ്‌സിനെ പരാജയപ്പെടുത്തിയാണ് ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലെത്തിയത്.

മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് കേരള നിയമസഭയ്ക്ക് ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്.

 നിയമസഭയുടെ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന നാലാമത്തെ വനിത കൂടിയാണ് ഷാനിമോള്‍ ഉസ്മാന്‍.

 തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഷാനിമോളെ അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow