യു പിയിലെ സര്‍ക്കാര്‍ ആശുപത്രി കിടക്കയില്‍ രോഗികൾക്കൊപ്പം എലികൾ

യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്തെത്തി.

Jan 15, 2026 - 14:35
Jan 15, 2026 - 14:35
 0
യു പിയിലെ സര്‍ക്കാര്‍ ആശുപത്രി കിടക്കയില്‍ രോഗികൾക്കൊപ്പം എലികൾ
ഡൽഹി: ഉത്തര്‍പ്രദേശില്‍ രോഗികള്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ എലികള്‍. ഉത്തര്‍പ്രദേശ് ഗോണ്ട മെഡിക്കല്‍ കോളേജിലാണ് രോഗികള്‍ കിടക്കുന്ന വാർഡിൽ എലികളെ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഗോണ്ട മെഡിക്കൽ കോളേജിൽ രോ​ഗികൾക്കിടയിൽക്കൂടി എലികൾ ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 
 
ഓര്‍ത്തോ പീഡിക് വാര്‍‍ഡിലെ കട്ടിലുകളില്‍ രോഗികള്‍ക്കൊപ്പം എലികള്‍, കട്ടിലില്‍ ഓടിക്കളിക്കുന്ന എലികള്‍, ഓക്സിജവന്‍ പൈപ്പ് ലൈനിലും, സമീപം വച്ചിരിക്കുന്ന പാത്രങ്ങളിലുമൊക്കെ എലികള്‍ സ്വൈര്യ വിഹാരം നടത്തുകയാണ്. വാർഡിൽ എത്തിയ ഒരു രോഗിയാണ് വീഡിയോ റെക്കോർഡ് ചെയ്തത്. മറ്റ് രോഗികൾ കിടക്കകളിൽ കിടക്കുന്നതും എലികൾ ഓടി നടക്കുന്നതും വീഡിയോയിൽ കാണാം. 
 
ആശുപത്രി അധികൃതരോട് പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടാകാതെ വന്നതോടെയാണ് ഒരു രോഗിയുടെ കൂട്ടിരിപ്പുകാരന്‍ രംഗം പകര്‍ത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow