മെക്സിക്കോയിൽ 7.4 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്
മെക്സിക്കോ: ചിയാപസ് സംസ്ഥാനത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് മേഖലയിലേക്ക് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു.
സമീപ രാജ്യങ്ങളായ ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകമ്പകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ പരിധിയിലുള്ള തീരപ്രദേശങ്ങളിൽ അപകടകരമായ തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും നിർദേശം നൽകിയിട്ടുണ്ട്.
What's Your Reaction?



