ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നു; പാകിസ്ഥാനിൽ വൻ രാഷ്ട്രീയ പ്രക്ഷോഭം ആളിക്കത്തുന്നു

ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും "ഇമ്രാൻ ഖാൻ മരിച്ചു" എന്ന തരത്തിലുള്ള പോസ്റ്റുകൾ 'എക്‌സ്' ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പടരുകയാണ്

Nov 26, 2025 - 18:04
Nov 26, 2025 - 18:05
 0
ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നു; പാകിസ്ഥാനിൽ വൻ രാഷ്ട്രീയ പ്രക്ഷോഭം ആളിക്കത്തുന്നു

റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ.) നേതാവുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്ത് വൻ രാഷ്ട്രീയ പ്രക്ഷോഭം ആളിക്കത്തുകയാണ്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കാത്തതും സഹോദരിമാർ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ ആവശ്യം നിരസിച്ചതുമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.

ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും "ഇമ്രാൻ ഖാൻ മരിച്ചു" എന്ന തരത്തിലുള്ള പോസ്റ്റുകൾ 'എക്‌സ്' ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പടരുകയാണ്.
അഭ്യൂഹങ്ങൾ ശക്തിപ്പെട്ടതിനു പിന്നാലെ ആയിരക്കണക്കിന് ഇമ്രാൻ അനുയായികൾ അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു.

ചിലയിടങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായതായും സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാർ 'ഇമ്രാൻ ഖാൻ എവിടെ?' എന്ന ചോദ്യവുമായി രംഗത്തുവന്നതോടെയാണ് വിഷയം വലിയ ചർച്ചയായത്.

സഹോദരിമാർ പരസ്യ പ്രസ്താവനയിൽ ആരോപിച്ചത്: "ജയിലിനുള്ളിൽ ഇമ്രാൻ ഖാന് ക്രൂരമായ പീഡനം നേരിടേണ്ടി വരുന്നു, ഞങ്ങളെ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ല." ഈ ആരോപണങ്ങൾക്ക് പിന്നാലെയാണ് 'ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടെന്ന' അഭ്യൂഹം സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow