ടൊറന്റോ: നടനും കൊമേഡിയനുമായ കപിൽ ശർമയുടെ കഫേയിൽ വീണ്ടും വെടിവെപ്പ്. ക്യാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള സറിയിലെ 'കാപ്‌സ് കഫെ'യ്ക്കു നേരേയാണ് വെടിവപ്പുണ്ടായത്. ഈ മാസം ത് രണ്ടാം തവണയാണ് ആക്രമണം ഉണ്ടായത്.
85 അവന്യൂ സ്‌കോട്ട് റോഡിലെ കഫേയിൽ നിന്നും പത്തിലേറെ വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആക്രമണത്തില്‍ നിലവിൽ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. ഗുര്‍പ്രീത് സിങ് എന്ന ഗോള്‍ഡി ദില്ലണ്‍, ലോറന്‍സ് ബിഷ്ണോയ് എന്നീ മാഫിയാ സംഘങ്ങള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയിൽ പോസ്റ്റുകളിട്ടു.
സ്ഥാപനത്തിൻ്റെ ഷട്ടറും ഗ്ലാസുകളും തകർന്ന നിലയിലാണ്. 25 തവണയോളം അക്രമികള്‍ സ്ഥാപനത്തിന് നേരേ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.