തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ആരോപണം തെറ്റെന്ന് കണ്ടെത്തൽ. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണമാണ് കാണാനില്ലെന്ന ആരോപണം ഉയർന്നത്. എന്നാൽ ഈ ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും കണ്ടെത്തിയിരിക്കുകയാണ്.
പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ് ഈ ഉപകരണം. ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചത്. ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉപകരണം കാണാനില്ല എന്ന് പരാമര്‍ശിച്ചിരുന്നു.