തട്ടുകടക്കാരനെ ആക്രമിച്ച കേസില്‍ പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

Jun 3, 2026 - 05:13
Jun 3, 2026 - 05:13
 0
തട്ടുകടക്കാരനെ ആക്രമിച്ച കേസില്‍ പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തട്ടുകട ഉടമയെ ആക്രമിക്കുകയും മാല പൊട്ടിച്ചെടുക്കുകയും ചെയ്തെന്ന കേസിൽ പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ അപ്പുവിനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ എസ്‌പിയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുതരമായ അച്ചടക്കലംഘനവും സർവീസ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവും നടത്തിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം പള്ളിപ്പുറത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. തട്ടുകട ഉടമയെ മർദിച്ച ശേഷം പ്ലാറ്റിനം മാല ബലമായി പൊട്ടിച്ചെടുത്തെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിപിഒ അപ്പു ഉൾപ്പെടെ അഞ്ച് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow