കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി; 6,300 കോഴികൾ ചത്തു, വൻ സാമ്പത്തിക നഷ്ടം
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കോഴി ഫാമിൽ വെള്ളം കയറി 6,300 കോഴികൾ ചത്തു. ചെറുപുഴയ്ക്ക് സമീപം മീൻതുള്ളിയിലെ സംരംഭക സൂര്യ പി.ആറിന്റെ കേരള ചിക്കൻ ഫാമിലാണ് സംഭവം.
ഫാമിലുണ്ടായ വെള്ളക്കെട്ടിൽ 39 ചാക്ക് കോഴിത്തീറ്റയും ഒഴുകിപ്പോയതായി അധികൃതർ അറിയിച്ചു. കുടുംബശ്രീയിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി പൂർണ വളർച്ചയെത്തിയ ശേഷം തിരികെ കുടുംബശ്രീയ്ക്ക് കൈമാറുന്ന പദ്ധതിയുടെ ഭാഗമായാണ് ഫാം പ്രവർത്തിച്ചിരുന്നത്.
പുതുതായി ആരംഭിച്ച ഫാമിലെ വിൽപനയ്ക്ക് തയ്യാറായിരുന്ന കോഴികളാണ് ചത്തത്. സംഭവസ്ഥലം ജില്ലാ കലക്ടർ പി. വിഷ്ണുരാജിന്റെയും അസിസ്റ്റന്റ് കലക്ടർ സ്വാതി എസ്. അടങ്ങിയ സംഘവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
What's Your Reaction?



