ഓണാവധിയിൽ മാറ്റമില്ല: മന്ത്രി വി. ശിവൻകുട്ടി
അവധിയ്ക്ക് ശേഷം സെപ്റ്റംബർ എട്ടാം തിയതി സ്‌കൂളുകൾ തുറക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം: നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം പാദവാർഷിക പരീക്ഷകൾക്ക് ശേഷം ആഗസ്റ്റ് 27 മുതൽ ഓണാവധി ആരംഭിക്കുകയാണ്.
അവധിയ്ക്ക് ശേഷം സെപ്റ്റംബർ എട്ടാം തിയതി സ്‌കൂളുകൾ തുറക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തലത്തിൽ ചർച്ച നടന്നിട്ടില്ലെന്നും ഓണാവധിയുടെ കാര്യത്തിൽ നിലവിലെ സർക്കാർ നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?






