സംസ്ഥാനത്ത് സ്വർണവില 94,000 രൂപയിലേക്ക്: ഇന്ന് പവന് 640 രൂപ വർധിച്ചു
കഴിഞ്ഞ ദിവസം 1400 രൂപയുടെ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്ന് 94,000 രൂപയുടെ അടുത്തെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ (8 ഗ്രാം) വില 93,800 രൂപയായി. ഗ്രാമിന് ആനുപാതികമായി 80 രൂപ ഉയർന്ന് 11,725 രൂപയായി. കഴിഞ്ഞ ദിവസം 1400 രൂപയുടെ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറഞ്ഞ സ്വർണവില വീണ്ടും തിരിച്ചുകയറുകയാണ്.
യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
What's Your Reaction?