കൂട്ടപിരിച്ചുവിടലിനൊരുങ്ങി നെസ്‌ലെ

കമ്പനിയുടെ ആകെ ജീവനക്കാരിലെ ആറ് ശതമാനത്തോളം പേരെയാണ് പിരിച്ചുവിടുന്നത്

Oct 18, 2025 - 11:28
Oct 19, 2025 - 11:45
 0
കൂട്ടപിരിച്ചുവിടലിനൊരുങ്ങി നെസ്‌ലെ
വേവെയ്: കൂട്ടപിരിച്ചുവിടാനൊരുങ്ങി ആഗോള ഭക്ഷ്യ ഭീമനായ നെസ്‌ലെ.  ലോകമെമ്പാടുമുള്ള 16,000 ഉദ്യോഗസ്ഥരെയാണ് നെസ്‌ലെ പിരിച്ചുവിടാനൊരുങ്ങുന്നത്. രണ്ട് വർഷത്തിനുള്ളിലായിരിക്കും പിരിച്ചുവിടൽ പ്രക്രിയ നടക്കുക. 
 
കമ്പനിയുടെ ആകെ ജീവനക്കാരിലെ ആറ് ശതമാനത്തോളം പേരെയാണ് പിരിച്ചുവിടുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ കമ്പനിയുടെ ഓഹരിവില കുതിച്ചുയര്‍ന്നു. ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും നെസ്‌ലെ വേഗത്തിൽ മാറേണ്ടതുണ്ടെന്നും ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റിൽ മുമ്പ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. 
 
പിരിച്ചു വിടലിലൂടെ ഒരു ബില്യൺ സ്വിസ് ഫ്രാങ്കിന്റെ ലാഭമാണ് കമ്പനിയുടെ ലക്ഷ്യം. 2027 അവസാനത്തോടെ മൂന്ന് ബില്യൺ സ്വിസ് ഫ്രാങ്കായി ഉയർത്തുകയാണ് ഉദ്ദേശമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റിൽ അറിയിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന തീരുമാനം കഠിനമാണ്. എന്നാല്‍, ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാതെ പറ്റില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow