പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്താൻ; എയർ വൈസ് മാർഷലിന്റെ പ്രസ്താവന വിവാദത്തിൽ

വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് എയര്‍ മാര്‍ഷൽ ഔറംഗസേബ് അഹമ്മദ് വിവാദ പ്രസ്താവന നടത്തിയത്

May 11, 2025 - 13:58
May 11, 2025 - 14:01
 0  15
പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്താൻ; എയർ വൈസ് മാർഷലിന്റെ പ്രസ്താവന വിവാദത്തിൽ
2019 ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്താൻ.  പുൽവാമ ഭീകരാക്രമണം പാകിസ്താൻ സൈന്യത്തിന്റെ “തന്ത്രപരമായ കഴിവ്” എന്നായിരുന്നു എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് പറഞ്ഞത്. എന്നാൽ ഈ പ്രസ്താവന ഇപ്പോൾ വിവാദമായിരിക്കുമാകയാണ്. 
 
വെടിനിർത്തൽ ധാരണയ്ക്ക് മുൻപ് വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് എയര്‍ മാര്‍ഷൽ ഔറംഗസേബ് അഹമ്മദ് വിവാദ പ്രസ്താവന നടത്തിയത്. പാക് മാധ്യമപ്രവർത്തകരുമായി മൂന്ന് സേനകളുടെയും വക്താക്കൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഔറംഗസേബ് ഈ പരാമർശം നടത്തിയത്. 
 
“പുൽവാമയിലെ ഞങ്ങളുടെ തന്ത്രപരമായ കഴിവ് ഉപയോഗിച്ച് ഞങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു” എന്നായിരുന്നു ഔറംഗസേബ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എയര്‍മാര്‍ഷിന്‍റെ പ്രസ്താവനയിലൂടെ പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് പാകിസ്ഥാൻ സമ്മതിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow