വാഷിങ്ടൺ : അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. 31 വയസ്സായിരുന്നു.യൂട്ടാ വാലി യൂണിവേഴ്സിറ്റി ക‍്യാംപസിൽ വച്ചു നടന്ന പ്രസംഗത്തിനിടെയായിരുന്നു വെടിയേറ്റത്. ട്രംപിന്റെ അടുത്ത അനുയായിയാണ് ചാർലി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ ചാർളി കെർക്ക് നിർണായക പങ്ക് വഹിച്ചിരുന്നു. ടേണിങ് പോയിന്റ് യു എസ് എ എന്ന യുവജന സംഘടനയുടെ സഹസ്ഥാപകനായിരുന്നു. ഇന്ത്യക്കെതിരെയും, എച്ച് 1 ബി വീസകൾക്കെതിരെയും കടുത്ത നിലപാട് പ്രചരിപ്പിച്ചിരുന്നു.
തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു. ഞായറാഴ്ച വരെ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. അക്രമിയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.