തായ്‌വാനിൽ വൻ ഭൂചലനം

ഈ ആഴ്ച ദ്വീപിൽ ഉണ്ടായ രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്.

Dec 28, 2025 - 11:50
Dec 28, 2025 - 11:51
 0
തായ്‌വാനിൽ വൻ ഭൂചലനം
തായ്പെ: തായ്‌വാന്‍റെ വടക്കുകിഴക്കൻ തീരത്ത് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. തായ്‌വാനിലെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ (20 മൈൽ) അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാനമായ തായ്‌പേയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രകമ്പനം 73 കിലോമീറ്റർ (45 മൈൽ) ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
 
മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഭൂചലനമാണിത്. നാശനഷ്‌ടങ്ങളുടെ വിലയിരുത്തൽ നടന്നുവരികയാണെന്നും ദേശീയ അഗ്നിശമന ഏജൻസി അറിയിച്ചു. അതേസമയം ഭൂകമ്പത്തിന് ശേഷം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
 
രാത്രി വൈകിയാണ് ഭൂകമ്പം ഉണ്ടായത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവർ ഭയന്ന് പുറത്തേക്ക് ഓടി. ബുധനാഴ്ച 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ഈ ആഴ്ച ദ്വീപിൽ ഉണ്ടായ രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow