വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വേടന്‍റെ സഹോദരനാണ് പരാതി നൽകിയത്

Sep 11, 2025 - 12:14
Sep 11, 2025 - 12:14
 0
വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വേടന്റെ കുടുംബം രംഗത്ത്. ഇതിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വേടന്‍റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.
 
രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം.
 
വേടന്‍റെ സഹോദരനാണ് പരാതി നൽകിയത്.  ബലാത്സംഗക്കേസിൽ റാപ്പർ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ‍്യമുള്ളതിനാൽ വൈദ‍്യ പരിശോധനയ്ക്ക് ശേഷം വിട്ടയയ്ക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി. എല്ലാം പിന്നീട് പറയാമെന്നായിരുന്നു വേടന്റെ പ്രതികരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow