ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ട മര്‍ദ്ദനക്കേസ്: റിപ്പോര്‍ട്ടില്‍ അട്ടിമറി നടന്നതായി എസ്‌ഐടി കണ്ടെത്തല്‍

Jun 22, 2026 - 22:37
Jun 22, 2026 - 22:37
 0
ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ട മര്‍ദ്ദനക്കേസ്: റിപ്പോര്‍ട്ടില്‍ അട്ടിമറി നടന്നതായി എസ്‌ഐടി കണ്ടെത്തല്‍

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി രജിസ്റ്റര്‍ ചെയ്ത മര്‍ദ്ദനക്കേസിന്റെ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. കേസിന്റെ ആദ്യഘട്ട അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നും, തെളിവില്ലെന്ന് വരുത്തിത്തീര്‍ത്ത് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നെന്നും എസ്‌ഐടിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എസ്‌ഐടി തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശം നല്‍കിയത് എഡിജിപി എം.ആര്‍. അജിത് കുമാറാണെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. അജിത് കുമാര്‍ എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചെന്നാണ് മുന്‍ അന്വേഷണ സംഘാംഗങ്ങള്‍ മൊഴി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow