സംസ്ഥാനത്ത് വീണ്ടും ശക്തമഴ; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്, തീരമേഖലയിൽ കടലാക്രമണ മുന്നറിയിപ്പ്

Jun 26, 2026 - 18:02
Jun 26, 2026 - 18:02
 0
സംസ്ഥാനത്ത് വീണ്ടും ശക്തമഴ; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്, തീരമേഖലയിൽ കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ ലഭിച്ചു. ഇന്ന് മുതൽ ജൂൺ 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ടാകും.

തിരുവനന്തപുരം ജില്ലയിലെ തീരമേഖലകളിൽ നാളെ കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം, കനത്ത മഴ ലഭിക്കേണ്ട കാലയളവിൽ കേരളത്തിൽ മൺസൂൺ ദുർബലമായതിന്റെ പ്രധാന കാരണമായി എൽനിനോ പ്രതിഭാസത്തെയാണ് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow