സ്വകാര്യ ബഹിരാകാശ ചരിത്രം കുറിച്ച് വിക്രം-1; ഇന്ത്യയുടെ ആദ്യ ഓർബിറ്റൽ ക്ലാസ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

Jul 18, 2026 - 13:57
Jul 18, 2026 - 13:58
 0
സ്വകാര്യ ബഹിരാകാശ ചരിത്രം കുറിച്ച് വിക്രം-1; ഇന്ത്യയുടെ ആദ്യ ഓർബിറ്റൽ ക്ലാസ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് പുതിയ നാഴികക്കല്ലായി രാജ്യത്തെ ആദ്യ സ്വകാര്യ നിർമിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 12.05-നാണ് സ്‌കൈറൂട്ട് എയറോസ്‌പേസിന്റെ വിക്രം-1 കുതിച്ചുയർന്നത്.

ആദ്യം രാവിലെ 11.30-ന് വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും മുൻകരുതൽ സാങ്കേതിക പരിശോധനകളുടെ ഭാഗമായി കൗണ്ട്ഡൗൺ താൽക്കാലികമായി നിർത്തിവെച്ചു. അഞ്ച് മിനിറ്റിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും കൗണ്ട്ഡൗൺ ആരംഭിക്കുകയും തുടർന്ന് റോക്കറ്റ് വിജയകരമായി വിക്ഷേപിക്കപ്പെടുകയും ചെയ്തു. സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പതിവ് നടപടിയുടെ ഭാഗമായാണ് ചെറിയ വൈകല്യമെന്ന് സ്‌കൈറൂട്ട് അധികൃതർ വിശദീകരിച്ചു.

വിക്ഷേപണത്തിന് പിന്നാലെ ദൗത്യം വിജയകരമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സ്വകാര്യ മേഖലയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടുന്ന നേട്ടമായാണ് വിക്രം-1ന്റെ വിജയകരമായ വിക്ഷേപണത്തെ വിലയിരുത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow