പവർകട്ട് മൂലമുള്ള മരണവാർത്ത ദുഃഖകരം; സർക്കാരിനെ വിമർശിച്ച് വീണാ ജോർജ്

Jul 17, 2026 - 22:32
Jul 17, 2026 - 22:32
 0
പവർകട്ട് മൂലമുള്ള മരണവാർത്ത ദുഃഖകരം; സർക്കാരിനെ വിമർശിച്ച് വീണാ ജോർജ്

കൊച്ചി: പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന റിപ്പോർട്ട് അങ്ങേയറ്റം ദുഃഖകരമാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തക ചിത്ര അഭയ് പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും ഇത് ഹൃദയഭേദകമാണെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

കോവിഡ് കാലത്ത് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നുവെന്നും ആശുപത്രികളിൽ ഓക്സിജൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ലഭ്യമാക്കുകയും ചെയ്തിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.

നിലവിൽ പവർകട്ട് കാരണം ഓക്സിജൻ ലഭ്യതയെ ബാധിച്ച് മരണം സംഭവിച്ചെന്ന വാർത്ത അതീവ ഗൗരവമുള്ളതാണെന്നും, വൈദ്യുതി മുടക്കം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ സർക്കാർ നിസംഗത പുലർത്തരുതെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.

അതേസമയം, രോഗിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow