ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി; രക്ഷാപ്രവർത്തനം തുടരുന്നു

Jul 17, 2026 - 20:14
Jul 17, 2026 - 20:15
 0
ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി; രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: നഗരത്തിലെ പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിൽ ശശി തരൂർ എംപി കുടുങ്ങി. ആറാം നിലയിലേക്ക് പോകുന്നതിനിടെയാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം എംപിയെ സുരക്ഷിതമായി പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

ലിഫ്റ്റ് നിലച്ചതിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. അമിതഭാരമാണ് കാരണമെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow