തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾ വിശ്വസിക്കരുതെന്ന് സതീശൻ പറഞ്ഞു.
രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും വി ഡി സതീശൻ ആരോപിച്ചു. അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
10 വർഷമുണ്ടായിട്ടും പ്രഖ്യാപിക്കാത്ത വമ്പൻ പദ്ധതികളുടെ പ്ലാനുകൾ ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സാമ്പത്തികരംഗം പരിതാപകരമാണ്. അഞ്ച് മാസമായി ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്നു. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ 2,500 ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. നാലര കൊല്ലം പെൻഷൻ വർധിപ്പിക്കാതെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പെന്‍ഷന്‍ വർധനയെന്നും അദ്ദേഹം ആരോപിച്ചു.