ഡൽഹി: രാഹുൽ ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു.പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. പാർട്ടിയുമായി ഒരു പ്രശ്നമില്ലെന്നും തരൂർ പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ശശി തരൂർ പറഞ്ഞു. പാർലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
രാഹുൽ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചർച്ചയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും തരൂർ വ്യക്തമാക്കി. രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു. മഞ്ഞുരുകിയെന്നും താനും പാർട്ടിയും ഒരേ ദിശയിൽ എന്നും ശശി തരൂർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കൂടുതൽ സജീവമാകുമെന്ന് താൻ വാക്കു കൊടുത്തു. കഴിഞ്ഞതവണ 56 സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇത്തവണയും തെരഞ്ഞെടുപ്പിൽ പ്രചാരണത്തിലുണ്ടാകുമെന്നും ശശി തരൂർ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.