ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച് വൻ അപകടം; 15 പേര്‍ മരിച്ചു

ഇരുചക്രവാഹനം ബസിനടിയിൽ കുടുങ്ങുകയും റോഡിൽ ഉരഞ്ഞതിനെത്തുടർന്ന് തീ പടരുകയുമായിരുന്നു

Oct 24, 2025 - 10:10
Oct 24, 2025 - 10:11
 0
ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച് വൻ അപകടം; 15 പേര്‍ മരിച്ചു

അമാരാവതി: ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച് വൻ അപകടം. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. അപകടം നടക്കുമ്പോൾ ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. കർണൂൽ എസ്.പി. മാധ്യമങ്ങളെ അറിയിച്ചതനുസരിച്ച്, ഇരുചക്രവാഹനത്തിൽ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുചക്രവാഹനം ബസിനടിയിൽ കുടുങ്ങുകയും റോഡിൽ ഉരഞ്ഞതിനെത്തുടർന്ന് തീ പടരുകയുമായിരുന്നു.

ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. യാത്രക്കാരിൽ 15 പേരെ ബസിൽ നിന്ന് രക്ഷപ്പെടുത്താനായി. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ചുള്ള സർക്കാരിൻ്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. മരിച്ചവരുടെ വിവരങ്ങളും പരിക്കേറ്റവരുടെ നിലയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow