തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളവും. പിഎം ശ്രീയിൽ ചേരാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പ് വച്ചത്. ഈ സർക്കാരിന്റെ അവസാന കാലത്തെ സുപ്രധാന തീരുമാനമായാണ് ഇതിനെ വിലയിരുന്നത്.
ഇതോടെ പിഎം ശ്രീയില്‍ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി കേരളം മാറിയിരിക്കുകയാണ്. തടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. ഇനി കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരും. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകള്‍ പിഎം ശ്രീയാകും. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും.
പിഎം ശ്രീ പദ്ധതിയിലെ വിയോജിപ്പ് തുടരുമെന്ന സിപിഐയുടെ നിലപാട് തള്ളിയാണ് സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായത്. മൂന്ന് തവണയാണ് മന്ത്രിസഭയില്‍ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തത്. പദ്ധതിയിൽ ഒപ്പു വയ്ക്കുന്നതിനെതിരെ ആർജെഡിയും രംഗത്തെത്തിയിരുന്നു.