കൊച്ചി: പുതുവത്സര മദ്യവിൽപ്പനയിൽ ബെവ്കോ ചരിത്രമെഴുതി. 105 കോടി രൂപയുടെ മദ‍്യമാണ് മലയാളി കുടിച്ചത്. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത്.
സാധാരണയില്‍ നിന്ന് 16.93 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ബീവറേജസ് കോര്‍പ്പറേഷന്‍ രേഖപ്പെടുത്തിയത്. ബെവ്കോയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ് ഇത്തവണയുണ്ടായത്. വിറ്റഴിച്ചതിൽ അധികവും ഇന്ത‍്യൻ നിർമിത വിദേശ മദ‍്യമാണ്.
9.88 കോടി രൂപയുടെ ബിയർ വിറ്റഴിച്ചപ്പോൾ 1.58 കോടി രൂപയുടെ വിദേശ നിർമിത മദ്യവും 1.40 കോടി രൂപയുടെ വെനും വിറ്റഴിച്ചു. കൊച്ചി കടവന്ത്ര ബെവ്കോ ഔട്ട്‌ലെറ്റിലാണ് റെക്കോഡ് വിൽപ്പന നടന്നത്. ഡിസംബർ 31ന് 1,00,16,610 രൂപയുടെ മദ‍്യമാണ് കടവന്ത്ര ഔട്ട്‌ലെറ്റിൽ വിറ്റത്.
രണ്ടാം സ്ഥാനത്ത് പാലാരിവട്ടവും മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് മദ്യ വില്‍പ്പന നടന്നത് കഞ്ഞിക്കുഴി ഔട്‌ലെറ്റിലാണ്. 4.61 ലക്ഷം രൂപയുടെ കച്ചവടം തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റില്‍ നടന്നത്.