തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്. ഇതു സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തു വിട്ടു. അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നേരത്തെ ഇളവുകൾ നൽകിയിരുന്നു. ഈ ഇളവുകള്‍ പിന്‍വലിച്ചു.
എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്ന ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. പുതിയ മാർഗനിർദേശം അനുസരിച്ച് സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ യോഗ്യതകൾ ഉള്ളവരെല്ലാം കെ-ടെറ്റ് യോഗ്യത കൂടി നേടിയെങ്കിൽ മാത്രമേ അധ്യാപക തസ്തികകളിലേക്ക് അർഹരാകൂ. അതേ സമയം കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (സിടെറ്റ്) വിജയിച്ചവർക്ക് ഇളവുണ്ടായിരിക്കും.