ജർമനിയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബുധനാഴ്ച രാത്രിയായിരുന്നു അപകടം

Jan 2, 2026 - 13:45
Jan 2, 2026 - 13:45
 0
ജർമനിയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെർലിൻ: ജർമനിയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പുതുവത്സരാഘോഷത്തിനിടെ ജർമനിയിൽ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉന്നത പഠനത്തിനായി ജര്‍മനിയിലേക്ക് പോയ തെലങ്കാനയിൽ നിന്നുള്ള വിദ്യാര്‍ത്ഥി ടോക്കല ഹ്യത്വിക് റെഡ്ഡി (22) ആണ് മരിച്ചത്. 
 
ബുധനാഴ്ച രാത്രിയായിരുന്നു അപകടം. തീ ആളിപ്പടരുന്നതുകണ്ട് പരിഭ്രാന്തനായ ഹൃതിക് അപ്പാർട്ട്മെന്‍റിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് ചാടുകയായിരുന്നു.  ഇതിനിടെ ഹ്യത്വിക്കിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഹൃതിക്കിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
 
സംക്രാന്തി ഉത്സവത്തിനായി ഹൃതിക് റെഡ്ഡി ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു. മ്യതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow