ജപ്പാനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

ഭൂകമ്പത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകി

Nov 9, 2025 - 18:30
Nov 9, 2025 - 18:30
 0
ജപ്പാനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം
ടോക്കിയോ: ജപ്പാനിൽ ഭൂകമ്പം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകി. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ ഉൾപ്പെടുന്ന ഹോൻഷു ദ്വീപിന്റെ കിഴക്കൻ തീരത്താണ് ഭൂചലനം രേഖപ്പെടുത്തിയത്.
 
ഇവേറ്റ് പ്രിഫെക്ചറിലെ യമദ സിറ്റിയിൽ നിന്ന് 126 കിലോമീറ്റർ കിഴക്ക് 10 കിലോമീറ്റർ താഴ്ചയിലുമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇതോടെയാണ് ജപ്പാൻ കലാവസ്ഥ വകുപ്പ് സുനാമി മുന്നറിയിപ്പ് നൽകിയത്. ഏകദേശം 1 മീറ്റർ (3 അടി, 3 ഇഞ്ച്) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻഎച്ച്കെ അറിയിച്ചു.
 
 ജപ്പാന്റെ വടക്കൻ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. ജപ്പാൻ സമയം വൈകുന്നേരം 5:03 നാണ് ഭൂകമ്പം ഉണ്ടായത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow