കൊൽക്കത്ത: കൊൽക്കത്തയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുട്ടിയുടെ മുത്തച്ഛൻ തന്നെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
സംഭവത്തിൽ ബംഗാൾ പോലീസ് മുത്തച്ഛനെ അറസ്റ്റു ചെയ്തു. മുത്തശ്ശനായ രാജു ദാസ് (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നാടോടി സംഘത്തിലെ കുഞ്ഞും കുടുംബവും താരകേശ്വർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് താൽകാലികമായി താമസിച്ചുവന്നിരുന്നത്.
റെയിൽവേ സ്റ്റേഷനടുത്ത് ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരിയാണ് ക്രൂരപീഢനത്തിനിരയായത്. അർദ്ധരാത്രി മുത്തശ്ശി അറിയാതെ കൊതുകുവല മുറിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ശരീരമാസകലം മുറിവേറ്റ് നഗ്നയായി സമീപത്തെ ഓടയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേന്ന് വൈകീട്ടോടെയാണ് താരകേശ്വർ റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ അവുക്കുചാലിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.