ഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഹർജി നൽകിയിരുന്ന അഭിഭാഷകൻ കെ.എ. പോൾ ആണോ മധ‍്യസ്ഥൻ എന്ന ചോദ‍്യത്തിന് അല്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.
ചർച്ചകൾ നടന്നു വരികയാണെന്നും സോളി സിറ്റർ ജനറൽ സുപ്രിം കോടതിയിൽ വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിമനായി ചർച്ചകൾ നടക്കുന്നതായും നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം, കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി.
നിലവിൽ സ്ഥിതികൾ ആശങ്കകുലമല്ലെന്ന് കേന്ദ്രസർക്കാരും ആക്ഷൻ കൗൺസിലും കോടതിയെ അറിയിച്ചു. നിലവിൽ നിമിഷപ്രിയയുടെ ജീവന് ആശങ്കയില്ലെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. മധ്യസ്ഥൻ ആരെന്നതിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ല. പുതിയ മധ്യസ്ഥനെ ദൗത്യത്തിനായി നിയോഗിച്ചതായാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.