കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം
കുട്ടി കല്ല് വായിലിട്ടത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ അവ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഒരു ചെറിയ കല്ല് തൊണ്ടയിൽ കുടുങ്ങിപ്പോയി
മലപ്പുറം: ചങ്ങരംകുളത്ത് കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കല്ലും മണ്ണും വായിലിടുകയായിരുന്നു.
കുട്ടി കല്ല് വായിലിട്ടത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ അവ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഒരു ചെറിയ കല്ല് തൊണ്ടയിൽ കുടുങ്ങിപ്പോയി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം ചെറിയ കുട്ടികളുള്ള വീടുകളിൽ അതീവ ജാഗ്രത വേണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്.
What's Your Reaction?

