ടാറ്റ നിക്ഷേപ വിവാദം; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തേക്ക് വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും ആകർഷിക്കാൻ ലക്ഷ്യമിടുന്ന മൊത്തം നിക്ഷേപ സാധ്യതയെയാണ് മുഖ്യമന്ത്രി 10,000 കോടി രൂപയെന്ന് പരാമർശിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പുമായി 10,000 കോടി രൂപയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചുവെന്ന അർഥത്തിലല്ല മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണ-സമുദ്ര വ്യവസായ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകർഷണ പദ്ധതിയുമാണ് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, കേരളത്തിൽ കപ്പൽ നിർമാണ മേഖലയിലോ മറ്റേതെങ്കിലും സ്ഥലത്തോ പുതിയ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ നിലവിൽ പദ്ധതികളില്ലെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിക്ഷേപ പരാമർശത്തെ ചൊല്ലിയുള്ള വിവാദം ശക്തമായത്.
What's Your Reaction?



