ഇടുക്കിയിൽ 'നിധി കാക്കും ഭൂതം' സിനിമയുടെ ചിത്രീകരണം തുടങ്ങി

മലയോര മേഖലയിലെ അതിസമ്പന്നനായ ഒരാൾ തന്റെ വലിയ ബംഗളാവിൽ വർഷങ്ങളായി രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഒരു നിധിയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ചിത്രം പ്രമേയമാകുന്നത്

Aug 5, 2025 - 21:16
 0  8
ഇടുക്കിയിൽ 'നിധി കാക്കും ഭൂതം' സിനിമയുടെ ചിത്രീകരണം തുടങ്ങി

ഇടുക്കി: ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ സംയുക്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സന്തോഷ് ഇടുക്കിയുടെ പുതിയ ചിത്രം ‘നിധി കാക്കും ഭൂതം’ എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

ഇടുക്കിയിലും സമീപ പ്രദേശങ്ങളിലുമായി വിവിധ കലാകാരന്മാരെ കണ്ടെത്തി, ഏകദേശം ഒരു മാസം നീണ്ടു നിന്ന പരിശീലനത്തിനുശേഷം തിരഞ്ഞെടുത്ത പുതുമുഖങ്ങളെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.

മലയോര മേഖലയിലെ അതിസമ്പന്നനായ ഒരാൾ തന്റെ വലിയ ബംഗളാവിൽ വർഷങ്ങളായി രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഒരു നിധിയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ചിത്രം പ്രമേയമാകുന്നത്. നർമ്മം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കഥ അവതരിപ്പിക്കുന്നു.

ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് രവീന്ദ്രൻ കീരിത്തോടാണ്. കൂടാതെ സാരംഗ് മാത്യു, അനീഷ് ഉപ്പുതോട്, ബിജു തോപ്പിൽ, ജോബി കുന്നത്തുംപാറ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, ബിഥ്യ കെ. സന്തോഷ്, സജി പി. പി, അഭിലാഷ് വിദ്യാസാഗർ, അനിൽ കാളിദാസൻ, കെ. വി. രാജു, ബിജു വൈദ്യർ, സണ്ണി പനയ്ക്കൽ, സി. കെ. രാജു, സാജൻ മാളിയേക്കൽ, ജോമി വെൺമണി, ജോമോൻ പാറയിൽ തുടങ്ങിയവരും നിരവധി ബാലതാരങ്ങളും അഭിനയിക്കുന്നു.

ചിത്രത്തിന് സംഗീതം നൽകുന്നത് പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേലാണ്. ഗാനങ്ങൾ എഴുതിയത് ഹരീഷ് വിജു. ഛായാഗ്രഹണം- ഋഷിരാജ്, എഡിറ്റിംഗ്- ജ്യോതിഷ് കുമാർ, കലാസംവിധാനം- ഷിബു കൃഷ്ണ, മേക്കപ്പ്- അരവിന്ദ് ഇടുക്കി, സഹസംവിധാനം- ജിഷ്ണു രാധാകൃഷ്ണൻ, ലൊക്കേഷൻ മാനേജർ- അജീഷ് ജോർജ്, ഡിസൈൻ- ഷിനോജ് സൈൻ, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ. പി.ആർ.ഒ- വാഴൂർ ജോസ്. 

നവംബർ മാസത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow