ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച മലയാള ചിത്രം- ഉള്ളൊഴുക്ക്, മികച്ച സഹനടന്‍- വിജയരാഘവന്‍, സഹനടി- ഉര്‍വ്വശി

ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വൈകീട്ട് ആറിന് ആണ് പ്രഖ്യാപനം തുടങ്ങിയത്

Aug 1, 2025 - 18:46
Aug 1, 2025 - 22:49
 0  16
ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച മലയാള ചിത്രം- ഉള്ളൊഴുക്ക്, മികച്ച സഹനടന്‍- വിജയരാഘവന്‍, സഹനടി- ഉര്‍വ്വശി

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. 2023-ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് പ്രഖ്യാപിച്ചു. പാർക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ആഴ്ചകൾ നീണ്ട വിലയിരുത്തലിന് ശേഷമാണ് ജൂറി തങ്ങളുടെ അന്തിമ റിപ്പോർട്ട് കൈമാറിയത്. ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വൈകീട്ട് ആറിന് ആണ് പ്രഖ്യാപനം തുടങ്ങിയത്.

മികച്ച നടനായി ഷാരൂഖ് ഖാന്‍ (ജവാന്‍), വിക്രാന്ത് മാസി (ട്വെല്‍ത് ഫെയില്‍), മികച്ച നടിയായി റാണി മുഖര്‍ജി എന്നിവരെ തെരഞ്ഞെടുത്തു. മികച്ച സഹനടന്‍ വിജയരാഘവന്‍ (പൂക്കാലം), മുത്തുപ്പേട്ടൈ സോമുഭാസ്കര്‍ (പാര്‍ക്കിങ്), മികച്ച സഹനടി ഉര്‍വ്വശി (ഉള്ളൊഴുക്ക്), ജാനകി ബോഡിവാല (വശ്) എന്നിവരാണ്.

ദേശീയ പുരസ്കാരം ഒറ്റ നോട്ടത്തിൽ

  • മികച്ച നടൻ: ഷാറൂഖ് ഖാൻ (ജവാൻ), വിക്രാന്ത് മാസി (ട്വൽത്ത് ഫെയിൽ)
  • മികച്ച നടി: റാണി മുഖർജി (മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ)
  • മികച്ച സംവിധായകൻ: സുദീപ്തോ സെൻ (ദി കേരള സ്റ്റോറി)
  • മികച്ച ഛായാഗ്രഹണം: പ്രസന്താനു മൊഹപാത്ര (ദി കേരള സ്റ്റോറി)
  • മികച്ച എഡിറ്റർ: മിഥുൻ മുരളി (പൂക്കാലം)
  • മികച്ച സഹനടി: ഉർവശി (ഉള്ളൊഴുക്ക്), ജാനകി ബോഡിവാല (വശ്)
  • മികച്ച സഹനടൻ: വിജയരാഘവൻ (പൂക്കാലം), മുത്തുപ്പേട്ടൈ സോമു ഭാസ്കർ (പാർക്കിങ്)
  • മികച്ച സംഗീത സംവിധാനം: ജി.വി പ്രകാശ് കുമാർ (വാത്തി)
  • മികച്ച പശ്ചാത്തലസംഗീതം: ഹർഷവർധൻ രാമേശ്വർ (അനിമൽ)
  • മികച്ച ഗായിക: ശിൽപ റാവു (ചിത്രം: ജവാൻ)
  • മികച്ച ഗായകൻ: പിവിഎൻ എസ് രോഹിത് (ചിത്രം: ബേബി)
  • മികച്ച ഗാനരചന: കസർല ശ്യാം
  • മികച്ച മലയാള ചിത്രം: ഉള്ളൊഴുക്ക് (സംവിധായകൻ: ക്രിസ്റ്റോ ടോമി)
  • മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ് (2018)
  • മികച്ച തിരക്കഥ: സായ് രാജേഷ് നീലം (ബേബി–തെലുങ്കു), രാംകുമാർ ബാലകൃഷ്ണൻ (പാർക്കിങ്– തമിഴ്)
  • മികച്ച തെലുങ്കു ചിത്രം: ഭഗവന്ത് കേസരി
  • മികച്ച തമിഴ് ചിത്രം: പാർക്കിങ്
  • പ്രത്യേക ജൂറി പരാമർശം
  • ഡോക്യുമെന്ററി: നേക്കൽ (എം.കെ രാംദാസ്), റീ റെക്കോർഡിങ്– എം.ആർ രാജകൃഷ്ണൻ (അനിമൽ)
  • മികച്ച ബാലതാരം: സുകൃതി വേണി, കബീർ ഖണ്ടാരെ, ട്രീഷ തൊഹാർ, ശ്രീനിവാസ് പൊകാലെ, ഭാർഗവ് ജഗ്തപ്
  • മികച്ച ആക്ഷൻ കൊറിയോഗ്രഫി: നന്ദു, പൃഥ്വി (ഹനു–മാൻ)'
  • മികച്ച നൃത്തസംവിധാനം: വൈഭവി മെർച്ചന്റ് (റോക്കി ഓർ റാണി കി പ്രേം കഹാനി)
  • മികച്ച ചമയം: ശ്രീകാന്ത് ദേശായ് (സാം ബഹാദുർ)
  • മികച്ച വസ്ത്രാലങ്കാരം: സച്ചിൻ ലോവ‍ലേക്കർ, ദിവ്യ ഗംഭീർ, നിധി ഗംഭീർ (സാം ബഹാദുർ)
  • മികച്ച സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, ഹരിഹരൻ മുരളീധരൻ (അനിമൽ)
  • മികച്ച സംഭാഷണം: ദീപക് കിഗ്രാനി (സിർഫ് ഏക് ബന്ദാ കാഫി ഹെ)

നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍

പ്രത്യേക പരാമര്‍ശം - നെകൾ,
തിരക്കഥ - ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ)
നറേഷന്‍ / വോയിസ് ഓവര്‍ - ഹരികൃഷ്ണൻ എസ്
സംഗീത സംവിധാനം - പ്രാനിൽ ദേശായി
എഡിറ്റിങ് - നീലാദ്രി റായ്
സൗണ്ട് ഡിസൈന്‍ - ശുഭരൺ സെൻ​ഗുപ്ത
ഛായാഗ്രഹണം - ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ
സംവിധാനം - പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം)
ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് - ​ഗിദ്ദ്- ദ സ്കാവഞ്ചർ
നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് - ദ സൈലൻഡ് എപിഡെമിക്
മികച്ച ഡോക്യുമെന്ററി - ​ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ
ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം - ടൈംലെസ് തമിഴ്നാട്
ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷന്‍ കോംപിലേഷന്‍ ഫിലിം -
നവാഗത സംവിധായകന്‍ - ശിൽപിക ബോർദോലോയി
മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം - ഫ്ലവറിങ് മാൻ 

What's Your Reaction?

like

dislike

love

funny

angry

sad

wow