ശ്വാസകോശാര്‍ബുദം; പുകവലി ശീലം തന്നെ പ്രധാനകാരണം
പുകവലിക്കാത്തവരെ അപേക്ഷിച്ച്, പുകവലിക്കാര്‍ക്ക് ഈ രോഗം വരാന്‍ 10 മുതല്‍ 30 മടങ്ങ് വരെ സാധ്യതയുണ്ട്

ഇന്ന് ആഗസ്റ്റ് ഒന്ന്. ലോകശ്വാസകോശാര്‍ബുദ ദിനം. ഈ വര്‍ഷത്തെ ലോക ശ്വാസകോശ അര്‍ബുദ ദിന പ്രമേയം ‘ഒരുമിച്ച് ശക്തരാകുക: ശ്വാസകോശ അര്‍ബുദ അവബോധത്തിനായി ഒന്നിക്കുക’ എന്നതാണ്. പുകവലി ശീലം തന്നെയാണ് പ്രധാനകാരണം. പുകവലിക്കാത്തവരെ അപേക്ഷിച്ച്, പുകവലിക്കാര്‍ക്ക് ഈ രോഗം വരാന്‍ 10 മുതല്‍ 30 മടങ്ങ് വരെ സാധ്യതയുണ്ട്.
പുകവലിക്കാത്തവര്‍ക്കും ലങ് കാന്‍സര്‍ വരാം. മുന്‍പത്തേക്കാളും അധികമായി 20 വയസ്സിനും 30 വയസിന് ഇടയിലുളള സ്ത്രീകള്‍ക്ക് കാന്‍സര്‍ പിടിപെടുന്നുണ്ട്. പാസ്സീവ് സ്‌മോക്കിങ് എന്ന പേരില്‍ അറിയപ്പെടുന്ന പുകവലിക്കാര്‍ പുറന്തള്ളുന്ന അപകടകാരിയായ പുക ശ്വസിക്കുന്നവര്‍ക്കും കാന്‍സര്‍ വരാം. ഇതോടൊപ്പം, അന്തരീക്ഷ മലിനീകരണവും പശ്ചാത്തല റേഡിയേഷന്‍ മൂലവും ലങ് കാന്‍സര്‍ വരാം. ചില ആളുകള്‍ക്ക് ജനിതകമായും ശ്വാസകോശാര്‍ബുദം വരാനുള്ള ഒരു റിസ്‌ക് ഉണ്ട്. വിട്ടുമാറാത്ത ചുമ, ശ്വാസം മുട്ടല്‍, ശബ്ദത്തിന് വ്യതിയാനം, രക്തം കലര്‍ന്ന് കഫം പോകുക, ശരീരം അകാരണമായി മെലിയുക, വിശപ്പില്ലായ്മ, നെഞ്ചില്‍ വേദന, കഴുത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് ചില ലക്ഷണങ്ങളായി ലങ് കാന്‍സറിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി ത്വരിതപ്പെടുത്തുന്നതിനും സമീകൃതാഹാരം ആഹാരത്തിന്റെ ഭാഗമാക്കണം. അതായത്, 60-65% അന്നജം, 25% മാംസ്യം 15% കൊഴുപ്പ് ഇവയുള്‍പ്പെടുന്ന ആഹാരം ശീലിക്കണം. അതോടൊപ്പം, വിറ്റാമിന്‍ സി (പേരയ്ക്ക, നെല്ലിക്ക, ബെറീസ്), വിറ്റാമിന്‍ ഡി (ചെറുമത്സ്യങ്ങള്‍, സൂര്യപ്രകാശം), വിറ്റാമിന്‍ എ (ക്യാരറ്റ്, ഇലക്കറികള്‍) എന്നിവയും ഉള്‍പ്പെടുത്തണം. ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തും.
What's Your Reaction?






