നമ്മള്‍ ജീവിക്കുന്നത് നമ്മേക്കാള്‍ പ്രായമുള്ള ഹൃദയത്തോടൊപ്പം....
ഒരു ശരാശരി വ്യക്തിയുടെ ഹൃദയ സംബന്ധമായ സംവിധാനം അവരുടെ യഥാര്‍ഥ പ്രായത്തേക്കാള്‍ വര്‍ഷങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നെന്ന് ഗവേഷകര്‍ പറയുന്നു

ശരീരത്തിലെ മറ്റ് അവയവങ്ങളേക്കാള്‍ ഹൃദയം വേഗത്തില്‍ വാര്‍ധക്യത്തിലെത്തുമെന്ന് പഠനം. അതായത്, നമ്മെക്കാള്‍ പ്രായമുള്ള ഹൃദയവുമായാണ് നമ്മളില്‍ മിക്ക ആളുകളും ജീവിക്കുന്നത്. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫേയ്ന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജനന സര്‍ട്ടിഫിക്കറ്റിലെ പ്രായവും ഹൃദയത്തിന്റെ യഥാര്‍ഥ പ്രായവും തമ്മില്‍ ഏകദേശം നാല് മുതല്‍ 10 വര്‍ഷം വരെ വ്യത്യാസം ഉണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു.
ഒരു ശരാശരി വ്യക്തിയുടെ ഹൃദയ സംബന്ധമായ സംവിധാനം അവരുടെ യഥാര്‍ഥ പ്രായത്തേക്കാള്‍ വര്‍ഷങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കാനുള്ള ഒന്നാമത്തെ കാരണം ഹൃദ്രോഗങ്ങളാണ്. പുരുഷന്മാര്‍ക്ക് ഹൃദയാഘാത സാധ്യതയുടെ ശരാശരി പ്രായം അവരുടെ കാലഗണനാ പ്രായത്തേക്കാള്‍ ഏഴ് വര്‍ഷം കൂടുതലായിരുന്നു.
സ്ത്രീകള്‍ക്ക് ഹൃദയാഘാത സാധ്യതയുടെ ശരാശരി പ്രായവും യഥാര്‍ഥ പ്രായവും തമ്മില്‍ നാല് വര്‍ഷത്തെ വ്യത്യാസമുണ്ടായിരുന്നു. വ്യക്തിഗത തിരഞ്ഞെടുപ്പുകള്‍ പ്രധാനമാണെങ്കിലും വിദ്യാഭ്യാസവും വരുമാന നിലവാരവും ഹൃദയാരോഗ്യത്തെ എങ്ങനെ ആഴത്തില്‍ രൂപപ്പെടുത്തുന്നെന്ന് ഗവേഷണം എടുത്തുകാണിക്കുന്നു.
What's Your Reaction?






