കൊച്ചി: പ്രൊഫസർ എം കെ സാനുവിന് കേരളക്കര ഇന്ന് യാത്രാമൊഴി ചൊല്ലും. രാവിലെ മൃതദേഹം ഇടപ്പളളി അമൃത ആശുപത്രി മോർച്ചറിയിൽ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. രാവിലെ 10 വരെ വീട്ടിൽ പൊതുദര്‍ശനം. തുടർന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം നടക്കും.
ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സാനുമാഷിന്‍റെ വിയോഗം. വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.