'ഓരോ പന്തും എറിയുന്നത് തനിക്കുവേണ്ടിയല്ല, രാജ്യത്തിന് വേണ്ടി': മുഹമ്മദ് സിറാജ്

ദൈവം എനിക്കുവേണ്ടി നല്ല കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതാണ് ഇവിടെ കണ്ടതെന്നും സിറാജ്

Aug 5, 2025 - 15:39
Aug 5, 2025 - 15:40
 0
'ഓരോ പന്തും എറിയുന്നത് തനിക്കുവേണ്ടിയല്ല, രാജ്യത്തിന് വേണ്ടി': മുഹമ്മദ് സിറാജ്

രോ പന്തും എറിയുന്നത് തനിക്കുവേണ്ടിയല്ലെന്നും രാജ്യത്തിനുവേണ്ടിയാണെന്നും തുറന്നുപറഞ്ഞ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി ഒന്‍പത് വിക്കറ്റെടുത്ത് കളിയിലെ താരമായ മുഹമ്മദ് സിറാജ് എറിഞ്ഞു തളര്‍ന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഹൃദയം തൊടുന്ന മറുപടി നല്‍കിയത്. 

'ലോര്‍ഡ്സില്‍ അവസാനം ഔട്ടായപ്പോഴും ഓവലില്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടമാക്കിയപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നു, ദൈവമേ, എന്നോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന്. എന്നാല്‍, ദൈവം എനിക്കുവേണ്ടി നല്ല കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതാണ് ഇവിടെ കണ്ടതെന്നും', സിറാജ് പറഞ്ഞു.

അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടയില്‍ മുന്നിലെത്തി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും വിക്കറ്റ് വേട്ടയില്‍മുന്നിലെത്തി മുഹമ്മദ് സിറാജും. അഞ്ച് ടെസ്റ്റില്‍ നിന്ന് നാലു സെഞ്ചുറികള്‍ ഉള്‍പ്പെടെ 754 റണ്‍സുമായാണ് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് ടെസ്റ്റിലും കളിച്ച സിറാജ് പരമ്പരയില്‍ 185.3 ഓവറുകള്‍ പന്തെറിഞ്ഞാണ് 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായത്.

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ ആവേശ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും നേട്ടം കൊയ്ത് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2 സമനിലയായതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow