തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മന്ത്രിമാര്‍. ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമന പോരിനിടെയാണ് ചാന്‍സലര്‍ കൂടിയായ ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തിയത്.
മന്ത്രിമാരായ പി രാജീവും ഡോക്ടർ ആർ ബിന്ദുവും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. താൽക്കാലിക വി സി നിയമനം സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്നാണ് രാജ്ഭവൻ മറുപടി.
സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി. സ്ഥിരം വി സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.