ആലുവയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

പാലത്തില്‍ അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ ആഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വ്വീസില്‍ നിയന്ത്രണങ്ങളുണ്ടാകും

Aug 3, 2025 - 11:43
Aug 3, 2025 - 11:43
 0  10
ആലുവയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
തിരുവനന്തപുരം: ആലുവയിൽ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. എട്ട് ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരിക്കുന്നത്. എറണാകുളം-പാലക്കാട് മെമു (66610), പാലക്കാട്-എറണാകുളം മെമു (66609) എന്നീ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
 
പാലത്തില്‍ അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ ആഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വ്വീസില്‍ നിയന്ത്രണങ്ങളുണ്ടാകും. പാലക്കാട് എറണാകുളം മെമു, എറണാകുളം പാലക്കാട് മെമു, ട്രെയിനുകൾ പൂർണമായും റദ്ദാക്കി. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു. 
 
 മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് 25 മിനുട്ട് വൈകിയായിരിക്കും എത്തുക. ഇതിനാൽ വൈകിട്ട് 4.05ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് പത്തു മിനുട്ട് വൈകി 4.15നായിരിക്കും പുറപ്പെടുക.
 
 
വൈകിയോടുന്ന ട്രെയിനുകൾ 
 
ഗൊരഖ്പുർ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (12511)- ഒരു മണിക്കൂർ 20 മിനിറ്റ് വൈകിയോടും
 
കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16308) 1.15 മണിക്കൂർ വൈകും
 
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631) 25 മിനിറ്റ് വൈകും
 
തിരുവനന്തപുരം സെന്‍ട്രൽ -മംഗളൂരു സെന്‍ട്രൽ വന്ദേഭാരത് (20632)- 10 മിനിറ്റ്
 
സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230)- 30 മിനിറ്റ് വൈകും
 
ജാംനഗര്‍-തിരുനെൽവേലി എക്സ്പ്രസ് (19578) - 10 മിനിറ്റ്

What's Your Reaction?

like

dislike

love

funny

angry

sad

wow