സ്വര്‍ണപ്രേമികള്‍ക്ക് ആശ്വാസം; സ്വര്‍ണവില ഇന്നും കുറഞ്ഞു

സ്വർണാഭരണ പ്രേമികൾക്കും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും ആശ്വാസം പകരുന്നതാണ് സ്വര്‍ണവിലയിലെ കുറവ്

Jul 29, 2025 - 13:25
Jul 29, 2025 - 15:47
 0  13
സ്വര്‍ണപ്രേമികള്‍ക്ക് ആശ്വാസം; സ്വര്‍ണവില ഇന്നും കുറഞ്ഞു

ശ്വാസമായി സ്വര്‍ണവിലയിലെ ഇടിവ്. സ്വർണാഭരണ പ്രേമികൾക്കും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും ആശ്വാസം പകരുന്നതാണ് സ്വര്‍ണവിലയിലെ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 9,150 രൂപയും പവന് 80 രൂപ താഴ്ന്ന് 73,200 രൂപയുമായി. ഇതോടെ കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങൾക്കിടെ പവന് കുറഞ്ഞത് 1,840 രൂപ; ഗ്രാമിന് 235 രൂപയും. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില താഴുന്നത്. 

രാജ്യാന്തരവില ഔൺസിന് 3,336 ഡോളറിൽ നിന്ന് ഇന്നൊരുഘട്ടത്തിൽ 3,308 ഡോളർ വരെ താഴ്ന്നു. എന്നാൽ, നിലവിൽ വ്യാപാരം ചെയ്യുന്നത് 3,319 ഡോളറിലാണ്. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ വില കൂടുതൽ കുറയുമായിരുന്നു. അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ വ്യാപാര ഡീൽ പ്രഖ്യാപിച്ചതും ചൈനയും അമേരിക്കയും തമ്മിലെ ചർച്ചകൾ പുരോഗമിക്കുന്നതുമാണ് നിലവിൽ സ്വർണവിലയെ താഴേക്ക് നയിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow