കെ.എസ്.ആര്‍.ടി.സി. ബസിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്
കഴിഞ്ഞദിവസം രാത്രി 10.45-ഓടെയായിരുന്നു സംഭവമെന്ന് ദുരനുഭവം നേരിട്ട യുവതി പറഞ്ഞു.

കൊല്ലം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരേ യാത്രക്കാരന്‍റെ നഗ്നതാപ്രദര്‍ശനം. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയ്ക്ക് യാത്രക്കാരില്‍നിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരന്‍റെ ലൈംഗികവൈകൃതം യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി 10.45-ഓടെയായിരുന്നു സംഭവമെന്ന് ദുരനുഭവം നേരിട്ട യുവതി പറഞ്ഞു. ബസില്‍ പൊതുവെ ആളുകുറയുന്നു. യാത്ര തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്. സംഭവം കണ്ടതോടെ പാനിക്കായി. തുടര്‍ന്നാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയതെന്നും യുവതി പറഞ്ഞു.
മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെ.എസ്.ആര്‍.ടി.സി. ബസിലാണ് സംഭവമുണ്ടായത്. നഗ്നതാപ്രദര്‍ശനം നടത്തിയയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നുമാണ് വിവരം.
What's Your Reaction?






